ഇരിട്ടി: കെറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാക്കൂട്ടം ചുരം പാതവഴി കര്‍ണ്ണാടകയിലേക്കുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ശന പരിശോധനകള്‍ക്ക് ശേഷം വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം പ്രത്യക്ഷത്തില്‍ ഏര്‍പ്പെടുത്തിയില്ലെങ്കിലും കുടക് ജില്ലയിലേക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല. ബംഗളുരു മൈസുരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ എവിടെയും നിര്‍ത്തിയിടില്ലെന്ന ഉറപ്പ് വാങ്ങിയാണ് കടത്തിവിടുന്നത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ പൊലീസാണ് പരിശോധന നടത്തുന്നത്. അടിയന്തിര പ്രാധാന്യം ഉള്ളതും പച്ചക്കറി വണ്ടികളും മാത്രമാണ് കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു