ഇരിട്ടി : തില്ലങ്കേരി വഞ്ഞേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്. മട്ടന്നൂർ കീച്ചേരി സ്വദേശിനി നബീസ, ജസ്ന, ഓട്ടോ ഡ്രൈവർ ജമാൽ എന്നിവർക്കാണ് പരിക്കേറ്റത്.തില്ലങ്കേരി വഞ്ഞേരി -നല്ലൂർ റോഡിൽ ശനിയാഴ്ച്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. കുന്നിറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലേക്ക് മറിയുകയായിരുന്നു.
പേരാവൂരിൽ വന്ന് തിരിച്ചു മട്ടന്നൂരിലേക്ക്പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ മൂവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമീക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു