കണ്ണൂര്‍ : ചക്കരക്കല്ല്:അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം ശക്തമാക്കാന്‍ തീരുമാനം.ഒരു മാസം പിന്നിട്ടിട്ടും സമരം മാനേജ്മെന്റ് ഒത്തുതീര്‍ക്കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. കണ്ണൂര്‍ ഡിസ്ട്രിക്ക് പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ ഷോപ് എംപ്ളോയിസ് യൂനിയന്‍ (സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിലാണ് സമരം നടത്തി വരുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് മിനിമം വേജസ് ഉള്‍പ്പെടെ നിയമപരമായി ലഭിക്കേണ്ട യാതൊരു ആനുകുല്യവും മാനേജ്മെന്റ് അനുവദിച്ചു കൊടുക്കുന്നില്ലെന്ന് സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പിലാക്കുക, സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം അനുവദിക്കുക, ഗവണ്‍മെന്റ് നിശ്ചയിച്ച മിനിമം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാകും വരെ യൂനിയന്‍ സമരം ചെയ്യുമെന്ന് ജില്ലാ നേതാക്കളായ പി.ഹരീന്ദ്രന്‍, വി.വി ബാലകൃഷ്ണന്‍, ചന്ദ്രന്‍ കല്ലാട്ട്.എന്‍.എം പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു