തലശേരി: കോവിഡ്-19 ഭീതിയെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്നത് ഹോട്ടല്‍, നിര്‍മാണ മേഖലകള്‍ക്ക് തിരിച്ചടിയാകുന്നു. കേരളത്തില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നുവെന്ന വ്യാപകപ്രചാരണമാണ് തൊഴിലാളികളെ തിരിച്ച് നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്.
ഇപ്പോള്‍ ഹോട്ടലുകളിലും നിര്‍മാണമേഖലയിലും അതിഥി തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയാണ്. കൂടുതല്‍ കൂലി വാഗ്ദാനം ചെയ്ത് നാടന്‍ തൊഴിലാളികളെ വിളിച്ചുവരുത്തിയാണ് വലിയ ഹോട്ടലുകള്‍ വ്യാപാരം നിലനിര്‍ത്തുന്നത്.തലശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി എട്ടോളം ഹോട്ടലുകള്‍ താത്കാലികമായി പൂട്ടിയിട്ടു. ജോലിക്കായി തൊഴിലാളികളെ ലഭിക്കാത്തതും വരുമാനം തീരെ കുറവുമായതിനാലാണ് പൂട്ടിയിടേണ്ട അവസ്ഥ വരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. നിര്‍മാണ മേഖല, ഹോട്ടല്‍, ബേക്കറി, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. തൊഴില്‍ സ്ഥാപനങ്ങളിലെ ഉടമകളെ അറിയിക്കാതെയാണ് പലരും നാട്ടിലേക്ക് മടങ്ങതും.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു