മട്ടന്നൂർ : എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടത്താൻ മട്ടന്നൂർ എ.ഇ.ഒ ഓഫീസിലെ ഒരു ക്ലാർക്ക് മാത്രം വിചാരിച്ചാൽ നടക്കുകയില്ലെന്നും, വളരെ സുരക്ഷിതമായി സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചു വെച്ച ഉത്തരക്കടലാസുകളിൽ തിരിമറി നടത്തി ഒരു സ്കൂളിലെ കുട്ടികളെ അനർഹമായി ജയിപ്പിക്കാൻ ശ്രമിച്ചതിനു പിന്നിൽ പ്രവർത്തിച്ച മട്ടന്നൂർ എ.ഇ.ഒ. ഓഫീസിലെ മുഴുവൻ ജീവനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വളരെ കുറ്റമറ്റരീതിയിൽ നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷകളുടെ വിശ്വാസ്യത തകർക്കാൻ കൂട്ടുനിന്ന മുഴുവൻ പേരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു