വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബിജെപി പ്രാദേശിക നേതാവും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ്. അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, ബിജെപി നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കൂത്തുപറമ്ബ് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുരുന്നു മനസ്സുകളില്‍ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കേണ്ട അധ്യാപക സമൂഹത്തിന് അപമാനം വരുത്തി വെച്ച ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണം.
സംഘപരിവാര നേതാക്കള്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ പോലിസ് അടുത്തിടെ സ്വീകരിക്കുന്ന മൃദുസമീപനം ഈ സംഭവത്തിലും തുടരാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്നതാണ് പ്രതിഷേധ സൂചകകമായി നാട്ടുകാര്‍ പതിച്ച പോസ്റ്ററുകള്‍ നശിപ്പിച്ച നടപടി. പോലിസിന്റെ സംഘപരിവാര്‍ അനുകൂല നിലപാട് തുടരാന്‍ ജനാധിപത്യ സമൂഹം അനുവദിക്കരുത്. യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് റിജാസ്, സെക്രട്ടറി മുസവ്വിര്‍, റഫീഖ്, മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു