തിരുവനന്തപുരം : സംസ്ഥാനത്ത് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും തുടരും. സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. അതേസമയം കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവെക്കും.
നിലവില്‍ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ തീരുമാനം.
മാര്‍ച്ച് 31 ന് ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്‍കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു