കണ്ണൂര്‍:വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെന്ന പോലെ കണ്ണൂര്‍ ജില്ലയിലും രാത്രി വ്യാപാരത്തിനും വിനോദത്തിനും സൗകര്യമുണ്ടാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ കത്ത് മേയര്‍ സുമാ ബാലകൃഷ്ണന്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു' നഗരത്തില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമെല്ലാം ഒരു പോലെ കടന്നുചെല്ലാനും പോകുവാനുമുള്ള തരത്തിലായിരിക്കണം പദ്ധതിയൊരുക്കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പയ്യാമ്ബലം, കാല്‍ടെക്‌സ് എന്നിവിടങ്ങള്‍ നവീകരിക്കുകയും മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്നവരെ ലക്ഷ്യമിട്ട് താഴെചൊവ്വയിലെ ദേശീയ പാതയോരത്തെ തട്ടുകട ഒഴിപ്പിച്ച് ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കുന്നതും നിര്‍ദേശത്തിലുണ്ടെന്ന് മേയര്‍ അറിയിച്ചു.ഇതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തിലും ഭരണ, പ്രതിപക്ഷ തര്‍ക്കമുണ്ടായി.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അവതരിപ്പിക്കാത്ത ഇനങ്ങള്‍ യോഗത്തില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നതാണ് ബഹളത്തിന് ഇടയാക്കിയത്. ഭരണം നഷ്ടപ്പെട്ടതിലുള്ള വിഭ്രാന്തി മാറാതെ പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നായിരുന്നു ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിന്റെ വിമര്‍ശനം..സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷത്തിന്റെ ആരോപണത്തെ പ്രതിരോധിച്ച് അഡ്വ.ടി.ഒ.മോഹനനും രംഗത്തുവന്നു. കൗണ്‍സിലര്‍മാരായ എറമുള്ളാന്‍, സി. സമീര്‍, ടി. രവീന്ദ്രന്‍, വെള്ളോറ രാജന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു