മാസ്കുകള്‍ സൗജന്യമായി നല്‍കും
ചാവക്കാട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാവക്കാട് സബ് ജയിലില്‍ മാസ്ക് നിര്‍മിക്കുന്നു. ചാവക്കാട് സബ് ജയിലും ചാവക്കാട് പ്രചര കള്‍ച്ചറല്‍ സൊസൈറ്റിയും സഹകരിച്ചാണ് പദ്ധതി. ജയിലിലെ തടവുകാരാണ് മാസ്ക് നിര്‍മിക്കുന്നത്. നിര്‍മിച്ച മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കൈമാറുമെന്ന് ജയില്‍ സൂപ്രണ്ടും സൊസൈറ്റി ഭാരവാഹികളും പറഞ്ഞു.
വെള്ളിയാഴ്ച ജയിലില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ജയില്‍ സൂപ്രണ്ട് എം.വി. തോമസിന് നിര്‍മാണത്തിനുള്ള രണ്ട് തയ്യല്‍ യന്ത്രങ്ങളും തുണിയും കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രചര കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് അധ്യക്ഷനായി. ഭാരവാഹികളായ എ.എച്ച്. അക്ബര്‍, പി.എം.അബ്ദുള്‍ ജാഫര്‍, കെ.വി.രവീന്ദ്രന്‍, പി.കെ. ഇഖ്ബാല്‍, കെ.കെ.സേതുമാധവന്‍, എ.വി.ഷെഫീഖ്,വി.എം.മുഹമ്മദ് റിയാസ്, പ്രചരയുടെ വനിതാ വിങ് ഭാരവാഹികളായ ഷാജിത സലാം,സുമതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു