ഇരിട്ടി : പുതുതായി തിരഞ്ഞെടുത്ത ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡണ്ട് എം.ആർ. സുരേഷിന്റെ സ്ഥാനാരോഹണവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഇരിട്ടി മാരാർജി മന്ദിരത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻമണ്ഡലം പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ പി.എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ വട്ടിപ്രം, ജില്ലാ ജനറൽ സിക്രട്ടറി ബിജു എളക്കുഴി , സിക്രട്ടറി കൂട്ട ജയപ്രകാശ്, ബി എം എസ് ജില്ലാ പ്രസിഡന്റ് എം. വേണുഗോപാൽ, ആർ എസ് എസ് ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, സത്യൻ കൊമ്മേരി, ആർ.പി. പത്മനാഭൻ , പി. കൃഷ്ണൻ, അജേഷ് നാടുവനാട് എന്നിവർ പ്രസംഗിച്ചു.
ബി ജെ പി മണ്ഡലം ഭാരവാഹികളായി എം. ശകുന്തള, പി.വി. ദീപ, പി.വി. അജയകുമാർ, സി. ബാബു ( വൈസ് . പ്രസിഡന്റ്മാർ ) , എൻ. വി. ഗിരീഷ്, സത്യൻ കൊമ്മേരി (ജനറൽ സിക്രട്ടറിമാർ ), ഉഷ ഗോപാലകൃഷ്ണൻ, പി.വി. ജയലക്ഷ്മി, അശോകൻ പാലുമ്മി, പ്രിജേഷ് അളോറ , പി.ജി. സന്തോഷ് ( സിക്രട്ടറിമാർ), കെ. ജയപ്രകാശ് ( ട്രഷറർ) എന്നിവരെയും, യുവമോർച്ചയുടെ വിവിധവിഭാഗം പ്രസിഡന്റുമാരായി വിശാൽ ഹരീന്ദ്രനാഥ് (യുവമോർച്ച) , അനിത മണ്ണോറ ( മഹിളാമോർച്ച), സണ്ണി വടക്കേക്കൂറ്റ് ( കർഷകമോർച്ച), ജോസ് കല്ലമ്മാരിൽ (ന്യൂനപക്ഷ മോർച്ച), കെ.കെ. ഉമേശൻ (എസ് സി എസ് ടി ), ജയപ്രകാശ് കുന്നോത്ത് ( ഒ ബി സി മോർച്ച ) എന്നിവരെയും തിരഞ്ഞെടുത്തതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു