ധര്‍മശാല : കുട്ടികള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ബാലമനസ്സുകളുടെ ചെറുത്തുനില്‍പ്പിന്റെ കഥയുമായി ആന്തൂര്‍ നഗരസഭാ പ്രതിഭാസംഗമത്തില്‍ അവതരിപ്പിച്ച തിയേറ്റര്‍ ഫ്യൂഷന്‍ ശ്രദ്ധേയമായി.
ഡല്‍ഹി കലാപവും എട്ടുവയസ്സുകാരന് വെടിയേറ്റ സംഭവവും കണ്ണൂരില്‍ പിഞ്ചുകുട്ടിയെ മാതാവ് കടലില്‍ എറിഞ്ഞുകൊന്നതുമെല്ലാം കോര്‍ത്തിണക്കിയ ഫ്യൂഷന്‍ തിന്മകള്‍ നടമാടുമ്ബോള്‍ കുട്ടിമനസ്സുകളും പ്രതികരിക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനം കൂടിയായി.
'നോട്ടം' എന്ന പേരില്‍ അവതരിപ്പിച്ച തിയേറ്റര്‍ ഫ്യൂഷന്‍ ഉമേഷ് കല്യാശ്ശേരിയാണ് അരങ്ങിലെത്തിച്ചത്.
ആന്തൂര്‍ നഗരസഭയുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഭാ പരിപോഷണ പദ്ധതിപ്രകാരം സംഗമം നടത്തിയത്.സംഗീത സദസ്സ്, ചിത്രപ്രദര്‍ശനം എന്നിവയും നടത്തി.
മൊറാഴ ഗ്രാമീണ വായന ശാലയില്‍ നടന്ന പരിപാടി നാടകനടി രജിത മധു ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ പി.കെ.ശ്യാമള അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.ഷാജു, എ.പ്രിയ, പി.പി.ഉഷ, കെ.രവീന്ദ്രന്‍, വി.പുരുഷോത്തമന്‍, എം.സുരേശന്‍, എം.ഇ.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു