ഇടുക്കി : മൂന്നാര്‍ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു . കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു .
മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ ഡ്രൈവര്‍ അടക്കം 17 പേരും 8 കുട്ടികളും ഉണ്ടായിരുന്നു . നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന് താഴ്‌വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു . നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല . മുബാരീസിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു