കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച് കടത്തിയതും വിമാനത്താവള ശുചിമുറിയില്‍ ഉപേക്ഷിച്ചതുമായി ഒരുകോടിയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. മലപ്പുറം പാലേമാട് അക്കാട്ടില്‍ സജീര്‍മോനില്‍ (21) നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയതായിരുന്നു യാത്രക്കാരന്‍.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കരിപ്പൂരിലെത്തിയ ഡിആര്‍ഐ സംഘം ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു വച്ച 2,730 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെത്തി.ഇതേ സമയം എമിഗ്രേഷന്‍ കൗണ്ടറുകളോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ നിന്നു 5,650 ഗ്രാം സ്വര്‍ണ മിശ്രിതം ഉപേക്ഷിച്ച രീതിയിലും കണ്ടെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു