തൃശൂര്‍: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിന്നു വരുന്ന ബസുകളില്‍ വ്യാപക പരിശോധന. തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മണ്ണുത്തിയില്‍ ബസുകള്‍ തടഞ്ഞാണ് അര്‍ധരാത്രിയില്‍ പരിശോധന നടത്തിയത്. ആരോഗ്യവകുപ്പും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമാട്ടായിരുന്നു പരിശോധന. അര്‍ധരാത്രി തുടങ്ങിയ പരിശോധന പുലര്‍ച്ചെ വരെ നീണ്ടു.
ആകെ 30 ബസുകളില്‍ നിന്നായി 768 യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ ദോഹയില്‍ നിന്നും ബംഗളുരുവിലെത്തി അവിടെ നിന്നും ബസില്‍ വന്നിരുന്ന ഒരു യാത്രക്കാരന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയായിരുന്നു പരിശോധന. കോവിഡ് ബോധവത്കരണ ലഘുലേഖകളും യാത്രികര്‍ക്ക് നല്കി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നെടുന്പാശേരിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി കേരളത്തിലേക്ക് വരുന്നുണ്ട്.
കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബംഗളൂരുവില്‍ നിന്നു റോഡ്-ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രി പരിശോധന ആരംഭിച്ചത്. കെഎസ്ആര്‍ടിസി സര്‍വീസുകളിലും സ്വകാര്യ ബസുകളിലും പരിശോധന നടത്തി.
ഓരോ ബസിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്ക്വാഡ് കയറി വിദേശത്തുനിന്ന് വരുന്ന യാത്രക്കാരുണ്ടോ എന്ന് ആരായുകയും ഉണ്ടെങ്കില്‍ അവരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് അസ്വഭാവികതയുള്ളവരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.
ആരോഗ്യവകുപ്പ് സംഘത്തിന്റെ തലവന്‍ റെജി വി. മാത്യു, എംവിഐ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ ഷാബിര്‍, രാമകൃഷ്ണന്, അന്‍വര്‍ എന്നിവരാണ് പരിശോധനകള്‍ നടത്തിയത്.
ആക്ട്സിന്റെ ആംബുലന്‍സ് സര്‍വീസുകളും ദേശീയപാതയില്‍ സജ്ജമാക്കിയിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും ബംഗളൂരുവില്‍ നിന്നുള്ള യാത്രക്കാരെ കണ്ടെത്തി പരിശോധിക്കാന്‍ സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു