കൊറോണക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളുമായി കുടക് ജില്ലയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി: കേരളവുമായി അതിർത്തി പങ്കിടുന്നതും നിരവധി മലയാളികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നതുമായ കുടക് ജില്ലയിലും കൊറോണ വൈറസ് ( കോവിഡ് 19 ) രോഗ ബാധയ്‌ക്കെതിരെ ബോധവൽക്കരണ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാക്കൂട്ടം ചുരം വഴി കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് ബോധവൽക്കരണം  എന്ന നിലയിൽ ചെക്ക്‌പോസ്റ്റുകളിൽ ലഖുലേഖാ വിതരണം അടക്കമുള്ളവയും ആരോഗ്യവകുപ്പ് ആരംഭിച്ചു.  
 മടിക്കേരി ജില്ലാ ആശുപത്രിയിലും വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയിലും ഐസലോഷൻ വാർഡുകൾ ക്രമീകരിച്ചു. 14 ന് തുടങ്ങേണ്ട സ്‌കൂൾ പരിക്ഷകൾ നേരത്തയാക്കി. മാക്കൂട്ടം കൂടാതെ മറ്റ് അതിർത്തി ചെക്ക്പോസ്റ്റുകളിലും  മെഡിക്കൽ സംഘങ്ങളെ  നിയോഗിച്ചു. എന്നാൽ ഐസലോഷൻ വാർഡുകൾ തുറന്നെങ്കിലും ഇതുവരെ സംശയ സാഹചര്യത്തിൽ പോലും ആരെയും ഇവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടില്ല. 
അതിൽത്തി വഴി  കുടകിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും ബോധവൽക്കരണ നോട്ടീസ് നൽകുന്നുണ്ട്. കേരളത്തിന് അതിരിടുന്ന പ്രദേശമെന്ന നിലയിൽ മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് കുട്ടന്തി പിഎച്ച്‌സി മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്.അനുഷ, എൽ എച്ച് വി പി.യു. ദമയന്തി, സ്റ്റാഫ് നേഴ്‌സ് എം.വി. കാമിനി, ആശാ വർക്കർമാരായ എസ്.രശ്മി, എച്ച്.ബി. ശാന്തി, എംഎച്ച് വി എസ്.എസ്.നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാംപ് ചെയ്യുന്നത്. പരിഭ്രാന്തരാകരുത്, പരിരക്ഷിക്കുക എന്ന തലക്കെട്ടോടെ ഇംഗ്ലീഷിലും കന്നടയിലുമുള്ള ലഘുലേഖകളാണ് എല്ലാ യാത്രക്കാർക്കും നൽകുന്നത്. രോഗബാധയുടെ അടയാളങ്ങൾ, ചികിത്സകൾ, പകരുന്ന രീതി, ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ എന്നിങ്ങനെ വിശദമാക്കിയിട്ടുണ്ട്.
മലയാളത്തിലുള്ള ലഘുലേഖയും ഇതോടൊപ്പം നൽകുന്നതിനായി  കേരളക്കാർ നൽകുകയാണെങ്കിൽ  നന്നായിരുന്നേനെയെന്ന് സംഘം അഭിപ്രായപ്പെട്ടു. കാരണം യാത്രക്കാരിൽ നല്ലൊരു ശതമാനം മലയാളം മാത്രം അറിയാവുന്നവരാണ്. അവർക്ക് ഞങ്ങൾ നൽകുന്ന ലഖുലേഖ വായിക്കാൻ കഴിയണമെന്നില്ല.  കർണാടകത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രി നമ്പറും ലഭ്യമാക്കി. ബസ് സ്റ്റാൻഡുകളിലും നാൽകവലകളിലും ലഘുലേഖ നൽകുന്നുണ്ട്. സന്നദ്ധ സംഘടനകളെ ഉപയോഗിച്ച് വീടുകളിലും ലഘുലേഖ എത്തിക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha