ഇരിട്ടി: 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശ്രീധരൻ വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് ആസുത്രണ സമിതി വൈസ്ചെയർമാൻ എ.കെ.ജയരാജൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. കാർത്യാനി, സെക്രട്ടറി പ്രദീപൻ തെക്കേകാട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഷൈമ, പഞ്ചായത്ത് അംഗങ്ങളായ യു. സി നാരായണൻ, കെ. ശങ്കരൻ, ടി.മുനീർ, പി.കെ. രാജൻ, പി.വി.കാഞ്ചനഎന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫിസർ ഡോ: ചസ്മ കൊറോണ രോഗ ബാധയെ കുറിച്ച് ബോധവൽക്കരണം നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു