'ഡല്‍ഹിയിലെ വംശഹത്യയ്ക്കെതിരെ ചെറുത്ത് നില്‍പ്പ് നടത്തിയത് ക്യാമ്ബസുകള്‍'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂര്‍ :രാജ്യ തലസ്ഥാനത്ത് സംഘ് പരിവാര്‍ ഭീകരവാദികള്‍ ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ മുസ്ലിം ജനതയെ വംശഹത്യ നടത്തുമ്ബോള്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശ വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന വിദ്യാര്‍ത്ഥികളും കാമ്ബസുകളും, ഡല്‍ഹിയിലെ വംശഹത്യക്കെതിരിലും ധീരമായ ചെറുത്തു നില്‍പ്പുകള്‍ നടത്തുന്നത് രാജ്യത്തിന്റെ
ഭാവിയെ കുറിച്ച്‌ പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ് ഐ ഒ കണ്ണൂര്‍ ജില്ലാ ലീഡേഴ്സ് ക്യാമ്ബ് അഭിപ്രായപ്പെട്ടു.

കണ്ണൂരിലെ യൂണിറ്റി സെന്ററില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലയിലെ ഏരിയ, യൂണിറ്റ് ഭരവാഹികളുടെ ലീഡേഴ്സ് മീറ്റില്‍ എസ് ഐ ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥി യൂണിയനുകളുടെ തന്നെ മുന്‍കയ്യില്‍ കാമ്ബസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചു കൊണ്ടും, ഡല്‍ഹിയിലെ കാമ്ബസുകള്‍ വംശഹത്യയുടെ സന്ദര്‍ഭങ്ങളില്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും, കൂട്ടക്കൊലയെ ചെറുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, സമയോചിതമായ ഇടപെടലുകള്‍ ദുരന്ത പ്രദേശങ്ങളില്‍ സാധ്യമായ അളവില്‍ നിര്‍വ്വഹിക്കുകയുണ്ടായി.

വിവിധ കാമ്ബസുകളില്‍ എസ് ഐ ഒ വിന്റെ നേതാക്കളും, സംഘടനാ ശേഷിയും ക്രിയാത്മകമായി ഉപയോഗിക്കുവാനും, ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ധീരമായി കടന്നു ചെല്ലാനും, ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. വംശഹത്യാനന്തര സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്ന കാമ്ബസുകളില്‍ ബഹുജന്‍ വിദ്യാര്‍ത്ഥികളുടെയും, ഫാഷിസ്റ്റ് വിരുദ്ധ സംഘടനകളുടെയും പരസ്പര സഹകരണവും കൂട്ടായ്മയും സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വെറുപ്പിന്റെയും വര്‍ഗ്ഗീയതയുടെയും എല്ലാ അജണ്ടകളെയും പരാജയപ്പെടുത്തുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സാഹോദര്യത്തിനും, സമത്വത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുന്ന വിദ്യാര്‍ത്ഥികളെയും, വംശഹത്യ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ വളണ്ടിയര്‍ സേവനം നടത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ് ഐ ഒ ലീഡേഴ്സ് മീറ്റ് അഭിവാദ്യം ചെയ്തു.
ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സാജിദ് നദ്വി, എസ് ഐ ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി അന്‍വര്‍ സലാഹുദ്ധീന്‍, ജില്ലാ സെക്രട്ടറി സഫ്രീന്‍ ഫര്‍ഹാന്‍, ജില്ലാ കമ്മിറ്റിയംഗം ആത്തിഫ് ഹനീഫ്, റംസി സലാം, മുഹമ്മദ് ഇഖ്ബാല്‍, ആദില്‍ സിറാജ്, മുഹമ്മദ് ഫഹദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി മിസ്ഹബ് ശിബിലി സ്വാഗതവും, കണ്ണൂര്‍ ഏരിയ പ്രസിഡന്റ് മുജ്തബ യാസീന്‍ നന്ദിയും പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha