ആയിഷ എല്‍പി സ്‌കൂള്‍ വജ്രജൂബിലി ആഘോഷം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoചെടിക്കുളം: ആയിഷ എല്‍പി സ്‌കൂള്‍ വജ്രജൂബിലി ആഘോഷം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷത വഹിച്ചു. ജോസഫ് ഉമ്മിക്കുഴിയില്‍ വജ്രമരം പ്രകാശനം നടത്തി. ബിപിഒ ഷൈലജ, സ്മരണിക പ്രകാശനവും  ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ പ്രധാന അധ്യാപകന്‍ ജോസഫ് ഉമ്മിക്കുഴിയിലിന് മൊമന്റോ വിതരവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധന്‍ എന്‍ഡോവ്‌മെന്റ് വിതരണവും മാനേജര്‍ ഹംസഹാജി ഉപജില്ലാ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിജയലക്ഷ്മി പാലക്കുഴ, ഫാ.ജോണ്‍ പൊന്നമ്പേല്‍, സജീര്‍ കാപ്പാടന്‍, ജോഷി പാലമറ്റം, ആനീസ് ചെറിയാന്‍, കെ.മുഹമ്മദ്, ഡോ.പി.വി.പ്രിയങ്ക, ശശികല പ്രമോദ്, ജിനചന്ദ്രന്‍, മുഹമ്മദ് സിനാന്‍, കെ.സി.റോസമ്മ, പ്രധാന അധ്യാപിക എം.ജെ.ജെസ്സി, പിടിഎ പ്രസിഡന്റ് സജി കൂറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു. മെഗാ തിരുവാതിരയും നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha