കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. തുടരെത്തുടരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കി.
ഇന്ന് രാവിലെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എസി, ഇ വികാസ് , സൂപ്രണ്ട്മാരായ കെ സുകുമാരന്‍ , സി വി മാധവന്‍, സന്ദീപ് ഉദ്യോഗസ്ഥരായ അശോക് കുമാര്‍ എന്‍ യദുകൃഷ്ണ, രാജു കെ വി , സോണിത് കുമാര്‍ , മനീഷ് കുമാര്‍ , ശ്രീരാജ് പി , സുമാവതി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണക്കടത്ത് പിടികൂടിയത് .
നാല് ദിവസം മുമ്ബ് മലദ്വാരത്തില്‍ ഒളിപ്പിച്ച് 29 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു.കണ്ണൂര്‍, പെരിങ്ങത്തൂര്‍ സ്വദേശി ഷമീം പുതിയോട്ടിലിനെയാണ് മാര്‍ച്ച് നാലിന് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് വലയിലാക്കിയത്.
692 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. കഴിഞ്ഞ മാസവും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ഉള്ള ശ്രമം കസ്റ്റംസ് പിടികൂടിയിരുന്നു. ഫിബ്രവരി 16 ന് കാഞ്ഞങ്ങാട് സ്വദേശി ഫൈസല്‍ മുന്നമ്മില്‍ 947 ഗ്രാം സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിക്കുമ്ബോള്‍ പിടിയിലായത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു