ഇരിട്ടി: സാമൂഹ്യ നീതിയും സുസ്ഥിര വികസനവും ലക്ഷ്യമാക്കി കാര്‍ഷിക മേഖലയ്ക്കും ക്ഷീര വികസനത്തിനും പ്രധാന്യം നല്‍കി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷം 44.91 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. 45,22,96550 കോടി രൂപ വരവും 44,91,75830 കോടിരൂപ ചിലവും 3120,720 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2020-21 വര്‍ഷത്തെ ബജറ്റ്‌ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റും ധനകര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി മോഹനനാണ് അവതരിപ്പിച്ചത്. ആഗോള വ്യാപകമായി അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയെ മുന്നില്‍ കണ്ട് പരിമിതമായ വരുമാനം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രാമുഖ്യം ലഭിച്ചത്. കാഷിക മേഖലയുടെ വികസനത്തിനും ചെറുകിട ജലസേചന പദ്ധതികള്‍ക്കുമായി 57.18ലക്ഷംരൂപയാണ് വകയിരുത്തിയത്. പാലുത്പ്പാദനത്തില്‍ സ്വയം പര്യാപ്തതയും കുടുംബിനികള്‍ക്ക് തൊഴിലും വരുമാനവും ലക്ഷ്യമാക്കി ക്ഷീര വികസന മേഖലയില്‍ 58.85 ലക്ഷം രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷം വിനിയോഗിക്കുക. മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 28 കോടിരൂപയാണ് മാറ്റിവെച്ചത്. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ലൈഫ് ഭവന പദ്ധതിക്ക് 92.52 ലക്ഷം രൂപ വിനിയോഗിക്കും. കുടിവെള്ള പദ്ധതിക്കായി 18.15 ലക്ഷവും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ശുചിത്വത്തിനുമായി 18 ലക്ഷവും വിനിയോഗിക്കും. ആറളം ഫാമില്‍ സാംസ്‌ക്കാരിക നിലയം സ്ഥാപിക്കുന്നതിന് 22.74 ലക്ഷം രൂപയാണ് വകയിരുത്തിയത്. വ്യാവസായ പ്രവര്‍ത്തനങ്ങള്‍ക്കും വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 44.20ലക്ഷവും യുവജനക്ഷേമത്തിനായി മൂന്ന് ലക്ഷം രൂപയുടേയും പദ്ധതികള്‍ നടപ്പിലാക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.കെ മോഹനന്‍, വി.കെ കാര്‍ത്ത്യായനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജന്‍, ഷിജി നടുപ്പറമ്പില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍, അംഗങ്ങളായ ഡെയ്‌സിമാണി, വി.കെ പ്രശാന്തന്‍,ബെന്നി ഫിലിപ്പ്, ബി.ഡി.ഒ കെ.എം സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
*പിന്നാക്കാവസ്ഥയില്‍ കഴിയുന്ന പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ക്ലാസ്സുകള്‍,ഭക്ഷണം, ആരോഗ്യബോധവത്ക്കരണം, കാലാ-കായിക ഉന്നതി എന്നിവ ക്കായി എട്ട് ലക്ഷംരൂപയുടെ പുനര്‍ജിനി പദ്ധതി നടപ്പിലാക്കും
*രോഗികള്‍ക്ക് സന്ത്വാന പരിചരണം , വ്യക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം എന്നിവര്‍ത്ത് തുളരുന്നവര്‍ക്ക് തണല്‍ പദ്ധതി പ്രകാരം 10 ലക്ഷം രൂപയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
* സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമായി പാല്‍വിതരണത്തിന് വാഹനവും മറ്റും വാങ്ങുന്നതിനായി വളയിട്ട കൈകളില്‍ വളയവും പാലും പദ്ധതി പ്രകാരം 18ലക്ഷം രൂപ വിനിയോഗിക്കും.
* പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 10.50 ലക്ഷം രൂപയുടെ പദ്ധതികല്‍ നടപ്പിലാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു