
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ വ്യോമയാന മേഖലയെ തകര്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് അവസാനത്തോടെ നിരവധി എയര്‍ലൈന്‍ കമ്പനികള്‍ കടക്കെണിയില്‍ ആകുമെന്ന് സെന്റര്‍ ഫോര്‍ ഏവിയേഷന്‍ (സി.എ.പി.എ). സി.എ.പി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എയര്‍ലൈന്‍ കമ്പനികളെ കരകയറ്റാന്‍ സര്‍ക്കാരിന്റെയും ഈ മേഖലയിലുള്ളവരുടെയും യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും സി.എ.പി.എ വ്യക്തമാക്കി.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ വ്യാപകമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാന കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ലോകവ്യാപകമായി വിമാന ടിക്കറ്റ് ബുക്കിംഗുകള്‍ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. ടിക്കറ്റ് റദ്ദാക്കല്‍ മൂലം കോടികളുടെ നഷ്ടമാണ് വിമാന കമ്പനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള യാത്രകള്‍ക്ക് പുറമെ ഇന്ത്യയിലേക്കുള്ള യാത്രകളും ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുകയാണ്. വിദേശികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള വിദേശികളുടെ യാത്രയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇറ്റലി, ഇറാന്‍, സൗത്ത് കൊറിയ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിസ നല്‍കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു