കണ്ണൂര്‍ : വിവിധ രാജ്യങ്ങളില്‍ കോവിഡ്-19 പടരുകയും ചില സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.നാരായണ നായ്ക് അറിയിച്ചു. കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍നിന്നും എത്തുന്ന എല്ലാവരും (വിദേശികളും സ്വദേശികളും) അതത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ സെല്ലിന്റെ 0497 2713437, 2700194 എന്നീ നമ്ബറുകളിലും ബന്ധപ്പെടാം.
മറ്റുരാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ എത്തിയ ആര്‍ക്കെങ്കിലും ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ വിളിച്ചറിയിച്ചതിനുശേഷമേ ആസ്പത്രികളില്‍ ചികിത്സതേടാവൂ.ആരും ആസ്പത്രി ഒ.പി. കളില്‍ നേരിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്.
കോവിഡ്-19 ഉമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ഫോണ്‍ നമ്ബര്‍: 1056 അല്ലെങ്കില്‍ 0471 2552056.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു