കണ്ണൂര്‍ : കോവിഡ് 19 ബാധയെത്തുടര്‍ന്ന് ആസ്പത്രികളില്‍ നിരീക്ഷണത്തിലുള്ളത് ഏഴുപേര്‍ മാത്രം. കണ്ണൂരില്‍ ഒരാളും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആറുപേരുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
തലശ്ശേരി ജനറല്‍ ആസ്പത്രി ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഒരാള്‍ ആശുപത്രി വിട്ടു . ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള 163 പേര്‍ ഉള്‍പ്പെടെ 170 പേരാണുള്ളത്. 16 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
അതേസമയം , ജില്ലാ ആസ്പത്രിയില്‍ 15 കിടക്കകളും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 25 കിടക്കകളും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 30 കിടക്കകളും ഐ.സി.യു. സൗകര്യത്തോടുകൂടിയുള്ള ആറുകിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു