കോവിഡ് 19: കടുത്ത നടപടികളുമായി ഒമാൻ

കോറോണ വൈറസ് വ്യാപനം തടയാന്‍ ഒമാന്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ജി.സി.സി പൗരന്‍മാര്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.
അടുത്ത വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന സ്വദേശികളും മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണം, നിരീക്ഷണത്തില്‍ കഴിയണം. മുഴുവന്‍ പൊതുപാര്‍ക്കകളും അടച്ചു. കോവിഡ് 19 പ്രതിരോധത്തിനായി രൂപീകരിച്ച് സൂപ്രീംകൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
എല്ലാവിധ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളിലും ഖബറടക്കചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. രാജ്യത്ത് നേരത്തേ സ്കൂളുകള്‍ക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മുഴുവന്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകളും നല്‍കുന്നതും നിര്‍ത്തിവെച്ചു. എന്നാല്‍, തൊഴില്‍, എക്സ്പ്രസ് വിസകള്‍, താല്‍കാലിക വര്‍ക്ക് വിസ എന്നിവ നല്‍കുന്നത് തുടരും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു