എം ഡി എം എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : ബംഗളൂരുവിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. തലശ്ശേരി സെദാർപള്ളി സ്വദേശി ആയിഷ നിവാസിൽ മുഹമ്മദ് സുഹൈൽ (26) ആണ് കിളിയന്തറ എക്സൈസ് സംഘത്തിന്റെ പിടിയിലായത് . എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ആണ് ഇയാൾ പിടിയിലാകുന്നത്. 6 .5 ഗ്രാം എം ഡി എം എ യാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.   പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന  കേസാണിത് . എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെ. അഹമ്മദ് , പ്രവീൺ ,സിവിൽ എക്സൈസ് ഓഫീസർമാരായ എം. പി. ഹാരിസ് ,വി. ധനേഷ് ,വനിതാ എക്സൈസ് ഓഫീസർ വി .  ഷൈനി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha