തളിപ്പറമ്ബ്: പരിയാരം വില്ലേജില്‍ റി.സ.26/1 ല്‍പ്പെട്ട ഭൂമിയില്‍ നാലേക്രയോളം സ്ഥലത്തെ അവകാശത്തര്‍ക്കത്തില്‍ തഹസില്‍ദാരുടെ ഉത്തരവ് സബ് കളക്ടര്‍ എസ്.ഇലക്യ റദ്ദാക്കി. തര്‍ക്കഭൂമിയില്‍നിന്ന് നികുതിസ്വീകരിക്കാന്‍ 2019 ഏപ്രില്‍ രണ്ടിനായിരുന്നു തളിപ്പറമ്ബ് തഹസില്‍ദാര്‍ ഉത്തരവിട്ടത്. ഒസ്യത്ത് പ്രകാരം ഭൂമിയുടെ ഉടമയാണെന്നവകാശപ്പെടുന്ന കുന്നപ്പട പാറുവിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് അനുകൂലമായിട്ടായിരുന്നു ഇത്. ഗോപാലകൃഷ്ണന്‍ മുതല്‍പേരില്‍നിന്ന് തര്‍ക്കഭൂമിയുടെ നികുതി സ്വീകരിക്കാനായിരുന്നു തഹസില്‍ദാരുടെ ഉത്തരവ്. തങ്ങളുടെ ഭാഗം തഹസില്‍ദാര്‍ കേള്‍ക്കാതെയാണ് റവന്യൂ അധികൃതര്‍ തീരുമാനമെടുത്തതെന്ന് എതിര്‍ഭാഗം പരാതിയുമായെത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു