കണ്ണൂര്‍ : തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യയെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ശരണ്യയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ശരണ്യയുമായി അടുപ്പമുണ്ടായിരുന്ന വാരം സ്വദേശിയ്ക്ക് കൊലയില്‍ പങ്കില്ലെന്നാണ് പൊലീസിന്‍്റെ നിഗമനം.
ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍്റെ തിരുമാനം. ഇയാളെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ രേഖകളും ഫോണ്‍ സന്ദേശങ്ങളും പോലീസ് പരിശോധിച്ചിരുന്നു.കണ്ണൂര്‍ തയ്യിലെ ശരണ്യ- പ്രണവ് ദമ്ബതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹമാണ് ഒരാഴ്ചക്കു മുന്‍പ് രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടല്‍ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു