കമാല്‍ പാഷ പോപ്പുലര്‍ ഫ്രണ്ടിന്റെ ഏജന്റ്: എ എ റഹീം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: ( 26.02.2020) മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചതിനു പുറകെ റിട്ട ജസ്റ്റിസ് കമാല്‍ പാഷക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എ റഹീം. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ജസ്റ്റിസായ കമാല്‍ പാഷയ്ക്കു അഭിപ്രായം പറയാന്‍ കഴിയുന്നത് കേരളമായത് കൊണ്ടാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയി കമാല്‍ പാഷ അധഃപതിച്ചെന്നും റഹിം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച്‌ കെമാല്‍ പാഷ തെറ്റിദ്ധരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ സംഘ് പരിവാറിനകത്തുള്ള സെന്‍കുമാറിന്റെ റോള്‍ കെട്ടിയാടുകയാണ് കമാല്‍ പാഷ.ഇരുവരും ഇരുന്ന പദവിയെ ഇടിച്ചു താഴ്ത്തുകയാണ്. ഗാലറിയിലെ കയ്യടിക്ക് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും റഹീം പറഞ്ഞു.

ഡെല്‍ഹിയിലെ വംശഹത്യയ്‌ക്കെതിരെ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ കാല്‍ ടെക്‌സിലെ യൂത്ത് സെന്ററില്‍ നിന്നും ആരംഭിച്ചു. കെ എസ് ആര്‍ ടി സി കോംപ്ലക്‌സില്‍ നഗരപ്രദിക്ഷണത്തിനു ശേഷം യുവജന പ്രകടനം സമാപിച്ചു.

ഡെല്‍ഹി കലാപം തടയാന്‍ തയാറാവാത്തതില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. പ്രതിഷേധ പൊതുയോഗം എ എ റഹീം ഉദ്ഘാടനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha