ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ കായിക ഓസ്‌കറായ ലൊറേയ്‌സ് പുരസ്‌കാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2020/02/373746/sch.jpg

ബെര്‍ലിന്‍: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‌ കായിക ഓസ്‌കറായ ലൊറേയ്‌സ് പുരസ്‌കാരം. 20 വര്‍ഷത്തിനിടയിലെ മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരമാണു സച്ചിനെ തേടിയെത്തിയത്‌. 2011 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ ഇന്ത്യയുടെവിജയനിമിഷമാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹമായത്‌.
കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്ത്‌ കിരീടം ചൂടിയതിനുപിന്നാലെ സച്ചിനെ തോളിലേന്തി സഹതാരങ്ങള്‍ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്‌തു നീങ്ങിയിരുന്നു. ഈ നിമിഷമാണ്‌ ലൊറേയ്‌സ് വോട്ടെടുപ്പില്‍ മുന്നിലെത്തിയത്‌. ഇതോടെ കായിക ഓസ്‌കര്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സ്വന്തമാക്കി.
മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌കാരം ഫുട്‌ബോള്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ്‌ ഹാമിന്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ്‌ പുരുഷ താരങ്ങളുടെ പുരസ്‌കാരം പങ്കിടുന്നത്‌. ഒരു ഫുട്‌ബോള്‍ താരം പുരസ്‌കാര ജേതാവാകുന്നതും നടാടെ. അമേരിക്കന്‍ ജിംനാസ്‌റ്റ് സിമോണ്‍ ബൈല്‍സാണു മികച്ച വനിതാതാരം. 2019-ലെ മികച്ച ടീമായി സ്‌പാനിഷ്‌ ബാസ്‌കറ്റ്‌ ബോള്‍ ടീമും മികച്ച 'ആക്‌്ഷന്‍ കായികതാര'മായി സ്‌നോബോര്‍ഡിങ്‌ താരം ഷോലെ കിമ്മും അര്‍ഹമായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha