
കൊച്ചി: മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ 36 കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശ്വാസകോശത്തേയും ഗുരുതരമായ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ദിവസമായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിട്ടുണ്ടായിരുന്നെന്ന് യുവാവ് ഡോക്ടര്‍മാരോട് പറഞ്ഞു. പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളും യുവാവിനുണ്ട്.
ഇദ്ദേഹത്തെ ഇന്നലെ രാത്രി ഒരു മണിക്ക് വിമാനം ഇറങ്ങിയ ശേഷം പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്നാണ് അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. യുവാവിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്ന് തന്നെ ഫലം പുറത്ത് വരും. മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. ജില്‍സ് ജോര്‍ജ്, ഡോ. ജേക്കബ്, കെ ജേക്കബ് എന്നിവരുടെ ചികിത്സയിലാണ് യുവാവ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു