ഡല്‍ഹിയില്‍ കലാപത്തിന്റെ മറവില്‍ ബേക്കറികൊള്ളയും:തീവെപ്പും മോഷണവും വ്യാപകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍ കലാപം നടക്കുന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട അക്രമികള്‍ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കുകയാണ്. വ്യാപരാസ്ഥാപനങ്ങളില്‍ നിന്ന് പലചരക്കു സാധനങ്ങളും ബേക്കറി പലഹാരങ്ങളും കലാപകാരികള്‍ കൊള്ളയടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ബേക്കറികളിലും മറ്റും അതിക്രമിച്ചു കയറിയാണ് സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നതെന്നാണ് പരാതി.

കലാപന്തരീക്ഷം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നത തല യോഗം വിളിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തില്‍ പങ്കെടുത്തു അക്രമം തടയാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. പുറത്തുനിന്നും കലാപകാരികള്‍ ഡല്‍ഹിയിലെത്തുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദേശം.

കലാപം വ്യാപിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 160പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha