വാഹനനികുതി വര്‍ധന വിനയാകും -ചേംബര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ വാഹനങ്ങളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചത് വാഹനവിപണിയെ ദോഷകരമായി ബാധിക്കുമെന്ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വിനോദ്‌നാരായണന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖല വന്‍ തകര്‍ച്ചയിലാണ്. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയത് കൂടുതല്‍വലിയ തകര്‍ച്ചയ്ക്ക് കാരണമായേക്കും.

അതേസമയം തെക്ക് വടക്ക് ഹൈസ്പീഡ് റെയില്‍വേക്കും കോവളം-ബേക്കല്‍ ജലപാതക്കും മുന്തിയ പരിഗണനനല്‍കുമെന്നത് കേരളത്തിന്റെ മുഖഛായ മാറ്റാന്‍ സഹായകമാകും. ഐ.ടി.മേഖലയിലെ തൊഴില്‍ ഒരുലക്ഷത്തില്‍നിന്ന് 1.85 ലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനവും സ്വകാര്യമേഖലയിലും ടെക്‌നോപാര്‍ക്ക് അനുവദിക്കാനുള്ള തീരുമാനവും സ്വാഗതംചെയ്യുന്നു. ഒരുലക്ഷം വീട് പദ്ധതി കൂടുതല്‍പേര്‍ക്ക് വീട് ലഭ്യമാക്കുന്നതിന് പുറമെ നിര്‍മാണമേഖലക്ക് ആശ്വാസംപകരുകയും ചെയ്യും-അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha