ഇരിട്ടി : ഇരിട്ടി പട്ടണത്തിൽ 20 മുതൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കരണത്തോട് പൂർണമായും പൂർണ്ണമായും സഹകരിക്കുമെന്ന് ഓട്ടോ ഓട്ടോ തൊഴിലാളികൾ. ഇരിട്ടി നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഓട്ടോ തൊഴിലാളികൾ തങ്ങളുടെ പൂർണ്ണ പിന്തുണ അറിയിച്ചത്.
ഇരിട്ടി ടൗണിൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും യോഗം ഇരിട്ടി ഫാൽക്കൺ ഫ്ലാസ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്തിരുന്നു. നഗരസഭാ ചെയർമാൻ പി. പി. അശോകന്റെ അധ്യക്ഷതയിലായിരുന്നു യോഗം . ടൗണിലെ ട്രാഫിക് പരിഷ്കരണത്തോട് പൂർണമായും സഹകരിക്കാനും നിലവിൽ ഇരിട്ടി ടൗണിൽ ഓടുന്ന ഓട്ടോറിക്ഷകൾക്ക് നമ്പർ സംവിധാനവും പാർക്കിംഗ് സംവിധാനം ഒരുക്കാനും തീരുമാനയായി. യോഗത്തിൽ ഇരിട്ടി എസ് ഐ ദിനേശൻ കൊതേരി ,വിവിധ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ. സി. സുരേഷ് ബാബു, വി. വി. ചന്ദ്രൻ ,വിജേഷ് അബ്രഹാം ,കെ. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു