ഇരിട്ടി: നിത്യസഹായമാതാ ഫൊറോനാ പള്ളിയില്‍ നിത്യസഹായ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നു മുതല്‍ 17 വരെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ജപമാല. 5.30 ന് കൊടിയേറ്റ്. വികാരി ഫാ. ജേക്കബ് ജോസ് കൊടിയേറ്റും. തുടര്‍ന്ന് ഫാ. എം. ക്രിസ്റ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 14 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജയ്മോന് മുഖ്യകാര്‍മികത്വം വഹിക്കും. 15 ന് വൈകുന്നേരം 4.30 ന് ജപമാല. അഞ്ചിന് കണ്ണൂര്‍ രൂപത ചാന്‍സലര്‍ ഫാ. റോയി നെടുന്താനത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തുടര്‍ന്ന് നഗര പ്രദക്ഷിണം, കുര്‍ബാനയുടെ ആശീര്‍വാദം. 16 ന് വൈകുന്നേരം അഞ്ചിന് ജപമാല, ഫാ. ആന്റണി ഫ്രാന്‍സിസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 17 ന് വൈകുന്നേരം ഏഴിന് കൃതജ്ഞതാ ബലി. ഫാ. ബിനു മടത്തിപറമ്ബില് കാര്‍മികത്വം വഹിക്കും.
കൊട്ടുകപ്പാറ ദേവാലയത്തില്‍
തിരുനാള്‍ നാളെ മുതല്‍
കരിക്കോട്ടക്കരി: കൊട്ടുകപ്പാറ ലൂര്‍ദ് മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്ദ്മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ നാളെ മുതല്‍ 16 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം അഞ്ചിന് ജപമാല, കൊടിയേറ്റ്, ദിവ്യബലി-ഫാ. തോമസ് ഷിബി ചെമ്മായത്ത് . രാത്രി ഏഴിന് കലാപരിപാടികള്‍. 15ന് വൈകുന്നേരം 4.30ന് ജപമാല, ദിവ്യബലി-ഫാ. ആരിഷ് സ്റ്റീഫന്‍. വചനസന്ദേശം-ഫാ. ബെനറ്റ് ഒഡിഇഎം, തുടര്‍ന്ന് വളയംകോട് ജംഗ്ഷനിലേക്ക് പ്രദക്ഷിണം. വചനസന്ദേശം- ഫാ. സുഭാഷ് പരുത്തിയില്‍ ഒസിഡി. സമാപന ദിവസമായ 16ന് രാവിലെ 9.45ന് ജപമാല, ദിവ്യബലി-ഫാ. ബെനറ്റ് ഒഡിഇഎം, വചനസന്ദേശം- ഫാ. സിജോ കണ്ണന്പുഴ ഒഎം. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു