തലശ്ശേരി അതിരൂപതയുടെ കര്‍ഷക സെമിനാര്‍ മാര്‍ച്ച്‌ രണ്ടിന്; തളിപ്പറമ്ബ് സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി വി എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂര്‍: തലശ്ശേരി അതിരൂപതാ കര്‍ഷകസെമിനാര്‍ മാര്‍ച്ച്‌ രണ്ടിന് നടക്കും. കര്‍ഷക വര്‍ഷത്തിന്റെ ഭാഗമായി തളിപ്പറമ്ബ് സെയ്ന്റ് മേരീസ് ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 9.30-ന് മന്ത്രി വി എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷത വഹിക്കും. സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും.

സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, കൃഷി അനുബന്ധ വ്യവസായസാധ്യതകള്‍, നൂതന കൃഷിരീതികള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള നാനൂറോളം കര്‍ഷകര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, ഇന്‍ഫാം സംസ്ഥാന ജന. സെക്രട്ടറി ഫാ. ജോസഫ് കാവനാടി, കര്‍ഷകവര്‍ഷം ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha