ശ്രീകണ്ഠപുരം: ഫര്‍ണിച്ചര്‍ കടയുടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കൊട്ടൂര്‍വയലിലെ പാറയില്‍ ശംസുദ്ദീനെയാണ് (46) തളിപ്പറമ്ബ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന്റെ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം എസ്.ഐ. എം.പി.ഷാജി അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി കടപൂട്ടി മടങ്ങവെ കൊട്ടൂര്‍വയലിലെ കൈച്ചിറമറ്റത്തില്‍ ബിജുവിനെയും മക്കളെയും കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കേരള കോണ്‍ഗ്രസ് (എം) ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡന്‍റുകൂടിയാണ് ബിജു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു