കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ സിറ്റിസെന്ററിനടുത്ത് കാംബസാര്‍ പള്ളിക്കമ്മിറ്റിയുടെ പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇരുനില കെട്ടിടത്തിന്റെ ഒരുമുറിക്കാണ് തീ പിടിച്ചത്.താഴെയും മുകളിലുമായി നിരവധി മുറികള്‍ ഈ കെട്ടിടത്തിലുണ്ട്. കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിനിടയിലാണ് തീപിടുത്തമുണ്ടായത്.നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല. കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു.നിരവധി ഫയലുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.ഈ കെട്ടിടത്തിനടുത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്.കണ്ണൂര്‍ സിറ്റി സെന്ററിലെ കാന്‍ കഫെയുടെ അടുത്താണ് തീപിടുത്തമുണ്ടായത്. കണ്ണൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു