കൊറോണ വൈറസ്: ചൈനയില്‍ മരണം 2,592 ആയി; ദക്ഷിണ കൊറിയയില്‍ വൈറസ് ബാധ വ്യാപിക്കുന്നു; ഇറ്റാലിയിലും മൂന്നു മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബഹ്‌റൈനിലും കുവൈറ്റിലും രോഗം ആദ്യമായി സ്ഥിരീകരിച്ചുവെന്നും എഎഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
Coronavirus
ബീജിംഗ്: കൊറോണ വൈറസ് രോഗ ബാധ(കോവിഡ്-19)യെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,592 ആയി. ഞായറാഴ്ച 409 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 150 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 1,846 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
77,150 പേര്‍ക്കാണ് ആകെ രോഗബാധയുണ്ടായത്. 24,734 പേര്‍ ഇതിനകം സുഖംപ്രാപിച്ചു. 9,915 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോങ്‌കോംഗില്‍ 74 പേര്‍ക്കും മക്കാവൂവില്‍ 10ഉം തായ്‌വാനില്‍ 28 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈറ്റില്‍ മൂന്നു പേര്‍ക്കും രോഗം ആദ്യമായി സ്ഥിരീകരിച്ചുവെന്നും എഎഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയ്ക്ക് പുറത്ത് 28 രാജ്യങ്ങളിലെ 1400 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇറ്റലി, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇറാന്‍ 43 പേര്‍, ഇതില്‍ എട്ടു പേര്‍ മരണമടഞ്ഞു, ഇസ്രയേലില്‍ ഒരാള്‍ക്ക്, ഇറ്റാലിയില്‍ 152 പേര്‍ക്ക്, ഇതില്‍ മൂന്നു പേര്‍ മരണപ്പെട്ടു, ജപ്പാനില്‍ ക്രൂയിസ് ഷിപ്പിലുള്ള 691 പേരുള്‍പ്പെടെ 838 പേര്‍. നാലു മരണം, ലബനോന്‍ ഒരാള്‍ക്ക്, മക്കാവൂവില്‍ 10 പേര്‍, മലേഷ്യയില്‍ 22 പേര്‍ എന്നിങ്ങനെയാണ് രോഗം ബാധിതരുള്ളത്.
ബീജിംഗിലേക്കുള്ള എല്ലാ വിമാനങ്ങളും പാകിസ്താന്‍ മാര്‍ച്ച് 15 വരെ നിര്‍ത്തിവച്ചു. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന 1000 ഓളം പൗരന്മാരെ പുറത്തെത്തിക്കാന്‍ പാകിസ്താന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതിനിടെ, വന്യമൃഗങ്ങളുടെ വില്‍പ്പനയും ഉപഭോഗവും താത്ക്കാലികമായി പൂര്‍ണ്ണമായും നിരോധിക്കാന്‍ ചൈന പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സാര്‍സ് വൈറസ് നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത സാഹചര്യത്തിലും സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha