പയ്യന്നൂർ: പെരുമ്പ ബൈപാസ് ജംഗ്‌ഷനിൽ വാഹനാപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്.. ഇന്നുരാവിലെ ഒമ്പതുമണിയോടെ നടന്ന അപകടത്തിൽ കാർ ഓടിച്ചിരുന്ന വെള്ളൂർ പാലത്തേരയിലെ മുഹമ്മദ് (19), ബൈക്ക് യാത്രികരായ ചെറുപുഴയിലെ റോബിൻ ജോയ് (31), നിതിൻ ജേക്കബ് (26) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗത്തിൽ വന്ന കാർ ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് സമീപത്തുള്ള സ്‌കിൽടെക്ക് ഇലക്ട്രോണിക്സ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു