കണ്ണൂർ: കാലവസ്ഥ ദുരന്തങ്ങൾ മുൻകൂട്ടി അറിഞ്ഞ് വിവരം നൽകാൻ കണ്ണൂർ വിമാനതാവളത്തിൽ ഡോപ്ളർ റഡാർ സംവിധാനമൊരുക്കുന്നു. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി ഇന്ത്യൻ കാലാവസ്ഥ ഗവേഷണ കേന്ദ്രം ശാസ്ത്രഞ്ജൻമാർ കണ്ണൂരിലെത്തി. കിയാൽ എം ഡി വി തുളസീദാസ് ഉയർന്ന ഉദ്യോഗസ്ഥൻമാർ എന്നിവരുമായി ദില്ലിയിൽ നിന്നെത്തിയ സംഘം ചർച്ച നടത്തി.വിമാനത്താവള കെട്ടിടത്തിന്റെ ഉയരം, റഡാർ സ്ഥാപിക്കാനുള്ള സ്ഥല ലഭ്യത എന്നീ കാര്യങ്ങളാണ് പ്രാഥമികമായി പരിശോധിച്ചത്. ദുരന്തങ്ങൾ മുൻകൂട്ടി കാണാനുള്ള ഡോപ്ളർ റഡാർ സംവിധാനം ഇപ്പോൾ തിരുവനന്തപുരം ,കൊച്ചിൻ വിമാനതാവളങ്ങളിൽ ഈ സംവിധാനമുണ്ട്.
വടക്കൻ കേരളത്തിൽ ഈ റഡാർ സംവിധാനം വേണമെനത് ജനങ്ങളുടെ നിരന്തര ആവശ്യങ്ങളിലൊന്നാണ്. കണ്ണൂരിൽ റഡാർ സംവിധാനം നിലവിൽ വന്നാൽ കോഴിക്കോട്, വയനാട്, കുടക് എന്നിവിടങ്ങളിൽ കുടി ബാധിക്കുന്ന കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തിരിച്ചറിയാം. കഴിഞ്ഞ പ്രളയത്തിനു സമാനമായ ദുരന്ത സാധ്യതകൾ. നേരത്തെ തിരിച്ചറിഞ്ഞാൽ. ആൾ നാശവും പ്രകൃതിനാശവും ഒഴിവാക്കാനുമെന്നാണ് പ്രതീക്ഷ.

Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു