കോട്ടയം നഗരമധ്യത്തില്‍ യുവാവിനെ കുത്തികൊന്നു

കോട്ടയം: പുതുവത്സരത്തലേന്ന് കോട്ടയം നഗരമധ്യത്തില്‍ യുവാവിനെ കുത്തിക്കൊന്നു. തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തു തിരുവഞ്ചൂര്‍ വലിയപറമ്പില്‍ തോമസിന്റെ മകന്‍ സുമിത്ത് (38)ആണു കൊല്ലപ്പെട്ടത്. പ്രതി കുമരകം സ്വദേശി രഞ്‌ജിത് പോലീസ് കസ്‌റ്റഡിയില്‍. ഇന്നലെ വൈകിട്ട് 6.15ന് നിരവധിപേര്‍ നോക്കിനില്‍ക്കേയാണു സുമിത്തിനെ കുത്തിവീഴ്‌ത്തിയത്. സമീപത്തു പോലീസുമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ബസ് കണ്ടക്‌ടറായിരുന്ന കുമരകം സ്വദേശിയും കൊല്ലപ്പെട്ട സുമിത്തും തമ്മില്‍ മുമ്പു പലതവണ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. കുമരകം സ്വദേശിയെ സുമിത്ത് പതിവായി പരിഹസിച്ചിരുന്നു. ഇക്കാര്യത്തിലെ വൈരാഗ്യത്തിനൊപ്പം തിരുനക്കര മൈതാനത്തു കിടക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ സുമിത്ത്, പ്രതി കിടക്കുന്ന സ്‌ഥലത്തു താന്‍ കിടക്കുമെന്നു പറഞ്ഞതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്നു പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തിന്റെ കവാടത്തിനു സമീപം, അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു സുമിത്തിനെ കുത്തുകയായിരുന്നു. രണ്ടു കുത്തേറ്റ സുമിത്തിനെ ഉടനെ പോലീസും അഗ്നിശമന സേനയും ചേര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ വളഞ്ഞുവച്ചു മര്‍ദിച്ചതായി ആക്ഷേപമുണ്ട്. സംഭവസ്‌ഥലത്തുനിന്നു കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. അക്രമം ഉണ്ടായതിനെത്തുടര്‍ന്നു സ്‌ഥലത്ത് വന്‍ജനക്കൂട്ടമായിരുന്നു. പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വെസ്‌റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനാണു സുമിത്ത്. സംസ്‌കാരം ഇന്നു വടവാതൂര്‍ സെന്റ് സ്‌റ്റീഫന്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍. മാതാവ്: ഓമന, സഹോദരങ്ങള്‍: സുബിന, സുബി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു