ഇരിട്ടി : കേരളാ ഫാർമസിസ്റ്റ് വെൽഫെയർ സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസിയുടെ ജില്ലയിലെ ആദ്യ ശാഖ ഇരിട്ടിയിൽ പ്രവർത്തനമാരംഭിച്ചു. ഇരിട്ടി പുതിയ ബസ്റ്റാന്റിൽ ആരംഭിച്ച ഫാർമസിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു. ആശ്വാസ് തിരുവനന്തപുരം ചെയർമാൻ വൈ.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന നഗരസഭാ ചെയർമാൻ പി.പി. അശോകനും, പ്രമേഹ നിർണ്ണയ ക്യാമ്പിന്റെ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകനും നിർവഹിച്ചു. ഇബ്രാഹീം മുണ്ടേരി, സത്യൻ കൊമ്മേരി, സദാനന്ദൻ കുയിലൂർ, അയൂബ് പൊയിലൻ , മുസ്തഫ കീത്തടത്ത്, സി.എ. നിഷാദ്, എം.എം. ഫൈസൽ, എം.വി. ജയദേവൻ എന്നിവർ പ്രസംഗിച്ചു. മരുന്നുകൾ പതിമൂന്ന് മുതൽ അറുപത്തി അഞ്ച് ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണെന്ന് ഫാർമസി അധികൃതർ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു