എസ് എഫ് ഐ യെ മറയാക്കിയാണ് അലനും താഹയും പ്രചരിപ്പിച്ചതെന്ന്. പി ജയരാജൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



uploads/news/2020/01/366114/k6.jpg

കോഴിക്കോട്‌: പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസില്‍ മുഖ്യമന്ത്രിയെ തള്ളി മുതിര്‍ന്ന സി.പി.എം. നേതാവ്‌ പി. ജയരാജന്‍. മാവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ. ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത അലനും താഹയും സി.പി.എം. പ്രവര്‍ത്തകരാണെന്നു കോഴിക്കോട്‌ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്‌റ്റില്‍ വേദിയില്‍ ജയരാജന്‍ പറഞ്ഞു. ഇവര്‍ സി.പി.എം. പ്രവര്‍ത്തകരല്ല മാവോയിസ്‌റ്റുകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്‌.
വിഷയത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു ജയരാജന്റെ അഭിപ്രായപ്രകടനം.
എന്നാല്‍, ഇരുവരും എസ്‌.എഫ്‌.ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണെന്ന്‌ അദ്ദേഹം പറഞ്ഞു. മുസ്ലിം ചെറുപ്പക്കാരായതു കൊണ്ടാണ്‌ അലനും താഹയ്‌ക്കുമെതിരേ കേസ്‌ എടുത്തതെന്നു പ്രചാരണമുണ്ട്‌. അതു ശരിയല്ല. ഇരുവര്‍ക്കുമെതിരേ ചുമത്തിയ യു.എ.പി.എ. കേസ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌ വെറുതെ അല്ലെന്നും ജയരാജന്‍ വ്യക്‌തമാക്കി.
പിടിയിലായവര്‍ പാര്‍ട്ടി അച്ചടക്കത്തിന്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവരാണെന്ന ധാരണവേണ്ട. എസ്‌.എഫ്‌.ഐക്കുള്ളില്‍ മാവോയിസം പ്രചരിപ്പിച്ചവരാണ്‌ ഇവരെന്ന്‌ അനേ്വഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്‌. യു.എ.പി.എ. ചുമത്തിയെങ്കിലും കുറ്റപത്രം നല്‍കുമ്പോള്‍ പുനഃപരിശോധിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതുമുന്നില്‍ക്കണ്ടാണ്‌ എന്‍.ഐ.എ. കേസ്‌ ഏറ്റെടുത്തത്‌. മാവോയിസ്‌റ്റുകളുമായി ബന്ധം പുലര്‍ത്തി ഇവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുണ്ട്‌. കേസില്‍ കുറ്റപത്രം നല്‍കുന്ന ഘട്ടത്തിലാണ്‌ യു.എ.പി.എ. പുനപ്പരിശോധനാ സമിതി ഇടപെടുന്നത്‌. ഈ കേസിലും പുനപ്പരിശോധനാ സമയത്ത്‌ യു.എ.പി.എ വേണോ വേണ്ടയോ എന്നു സര്‍ക്കാര്‍ പരിശോധിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്‌തമായിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം. ബൂത്ത്‌ ഏജന്റുമാരായി പ്രവര്‍ത്തിച്ച തങ്ങള്‍ മാവോയിസ്‌റ്റുകളാണെന്നു തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ പക്കല്‍ എന്തു തെളിവാണുള്ളതെന്നു എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അലനും താഹയും മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha