തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞിരങ്ങാട്ടെ തങ്കച്ചനെ (60) യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു