
കൊച്ചി : കത്രിക്കടവില്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്നു വീണ് വീട്ടമ്മ മരിച്ച നിലയില്‍. തിരുവല്ല സ്വദേശിയായ എല്‍സലീന (38)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ചെന്നൈയിലാണ്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവര്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് നിഗമനം.
പതിവായുള്ള പ്രഭാത നടത്തത്തിന് എന്നു പറഞ്ഞാണ് ഇവര്‍ മുറിയില്‍ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം പത്താം നിലയില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു