ചെറുപുഴ: ചെറുപുഴ-പുളിങ്ങോം റോഡില്‍ മെക്കാഡം ടാറിംഗിന് മുകളില്‍ സാധാരണ ടാറിംഗ് നടത്തി ലക്ഷങ്ങളുടെ അഴിമതി നടത്തുന്നതായി ആരോപണം. മെക്കാഡം ടാറിംഗ് നടത്തി ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്നതിനായി ചെയ്യേണ്ട അറ്റകുറ്റപ്പണിക്കാണ് എട്ടു ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിരിക്കുന്നത്.
സാധാരണ പഞ്ചായത്ത് റോഡിനെ പോലും നാണിപ്പിക്കുന്ന കരാറിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്.റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കുന്നതിനു പകരം അര ഇഞ്ച് കനത്തില്‍ സാധാരണ ടാറിംഗ് നടത്തുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുന്നതിനും നിലവിലുള്ള മെക്കാഡം ടാറിംഗ് തകരുകയും ചെയ്യും.അതിനാല്‍ അടിയന്തരമായി റോഡ് മെക്കാഡം രീതിയില്‍ നന്നാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് ടാറിംഗിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് AIYF മണ്ഡലം കമ്മിറ്റി കണ്ണൂര്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് പരാതി നല്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു