
നാളികേരത്തിന് വിലകൂടുന്നു. സംസ്ഥാനത്ത് ചില്ലറവില്‍പ്പനയില്‍ തേങ്ങവില കിലോഗ്രാമിന് 34 മുതല്‍ 36 വരെയെത്തി. ചിലദിവസങ്ങളില്‍ 38 രൂപമുതല്‍ 40 രൂപയ്്ക്ക് മുകളിലം വിലകിട്ടുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറുരൂപവരെയാണ് തേങ്ങയ്ക്ക് വിലകൂടിയത്.
2019 ജൂണില്‍ തേങ്ങാവില 22 രൂപയായി കുറഞ്ഞിരുന്നു. കേരഫെഡിന്റെ പച്ചതേങ്ങാസംഭരണം നിലച്ചതാണ് വിലയിടിവിന്റെ പ്രധാന കാരമണായത്. തേങ്ങ കെട്ടിക്കിടാന്‍ തുടങ്ങിയതോടെ വിപണിയിലും തേങ്ങാവില ഇടിഞ്ഞു.
എന്നാല്‍ ഓണക്കാലത്ത് തേങ്ങ വാങ്ങാന്‍ ആളുകള്‍ കൂടിയതോടെ കഴിഞ്ഞ് സെപ്റ്റംബറില്‍ ചെറിയ തോതില്‍ വിലകൂടി. തുടര്‍ന്ന് വന്ന് ഉത്സവ സീസണിലും ആവശ്യക്കാര്‍ കൂടി. തുടര്‍ന്ന് സെപ്റ്റംബറില്‍ 28 രൂപ വില ഉണ്ടായിരുന്നു. ഡിസംബറോടെ തേങ്ങവില 34 രൂപവരെയെത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലും സമാനമായി തേങ്ങാവില 40 രൂപ വരെ എത്തിയിരുന്നു.
എന്നാല്‍ ആഭ്യന്തരമായി ലഭിച്ചുകൊണ്ട് ഇരുന്ന തേങ്ങാവരവില്‍ കുറവുണ്ടായതായി കച്ചവടക്കാര്‍ പറയുന്നു. നാല് ലോഡ് വിപണിയിലെത്താന്‍ കഴിഞ്ഞിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു