കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : അയ്യങ്കുന്ന്‌ ആനപ്പന്തി ഓടിച്ചു കുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. കൊട്ടുകപാറ സ്വദേശികളായ കുഞ്ഞുമോന്‍ (50), ഭാര്യ സീത(40), മകന്‍ അഭിജിത്ത്(18) അഭിജിത്തിന്റെ സുഹൃത്ത് ഷാലറ്റ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ  ആനപ്പന്തി സി എസ് ഐ പള്ളിക്ക് സമീപമായിരുന്നു  അപകടം. നിയന്ത്രണം വിട്ടകാര്‍ റോഡില്‍ നിന്നും മാറി 20മീറ്ററോളം ഓടി പത്ത് അടിയോളം താഴ്ച്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു . കുഴിക്ക് സമീപത്തെ മരത്തിനും കൂറ്റന്‍ പറയ്ക്കുമിടയില്‍ കുടുങ്ങിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുഴിക്ക് സമീപം വീടും ഉണ്ടായിരുന്നു.  ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും  പോലീസും , നാട്ടുകാരും ചേര്‍ന്ന് കാറിന്റെ പിന്‍ഭാഗത്തെ ചില്ലും ഡോറും തകര്‍ത്താണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരത്തിനും പാറയ്ക്കുമിടയില്‍ കുടുങ്ങി നിന്ന കാര്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഏറെ സാഹസപ്പെട്ടാണ്  പൊക്കിയെടുത്ത് റോഡിലേക്ക് മാറ്റിയത്. അയ്യന്‍ കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കരിക്കോട്ടക്കരി എസ് ഐയും ഉള്‍പ്പെടെ ഏറെ പേര്‍ സ്ഥലത്ത് എത്തിയിരുന്നു.സ്ഥിരം അപകട മേഖലയായി മാറിക്കൊണ്ടിരിക്കുന്ന ഇവിടെ ആവശ്യമായ റോഡ് സുരക്ഷാ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തമായിടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha