ആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോളി ഫെയ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്‍റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ 19 നിലകളുള്ള എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റ് പൊളിച്ചത്. ആദ്യ സൈറൺ മുഴങ്ങി പത്തുമിനിറ്റോളം വൈകിയാണ് രണ്ടാമത്തെ സൈറൺ മുഴങ്ങിയത്.
മൂന്നത്തെ സൈറൺ മുഴങ്ങിയതോടെ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിലം പൊത്തി. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണത്തിലൂടെ ഫ്ളാറ്റ് തകർക്കുന്നത്. അരമണിക്കൂറിന് ശേഷം രണ്ടാമത്തെ സ്ഫോടനം നെട്ടൂർ ആൽഫ സെറിനിൽ നടന്നു. തകർന്ന ഫ്ളാറ്റിന്‍റെ അവശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചു. മറ്റു രണ്ടു ഫ്ളാറ്റുകൾ നാളെ തകർക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു