ന്യൂഡല്‍ഹി| കൈക്കൂലി കേസില്‍ റവന്യൂ ഇന്റലിജന്‍സിലെ ഡയറക്ടറേറ്റിലെ (ഡി ആര്‍ ഐ) അഡീഷണല്‍ ഡയറക്ടര്‍ ജനറലിനെയും (എ ഡി ജി) ഇടനിലക്കാരനെയും സി ബി ഐ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ എ ഡി ജിയായ ചന്ദര്‍ ശേഖറും ഇടനിലക്കാരനുമാണ് അറസ്റ്റിലായത്. 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇവര്‍ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളിലെ വകുപ്പ് ഓഫീസുകളിലും സ്ഥാപനങ്ങളിലും മറ്റും സി ബി ഐ പരിശോധന നടത്തിവരികയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു